Bishop, Diocese of Palai
Guided by the teachings of Christ and the unwavering commitment to serve the least fortunate, Catholic Care Homes Pala envisions a compassionate society where every individual—regardless of age, ability, or circumstance—is nurtured with dignity, love, and care. Under the patronage of Mar Joseph Kallarangatt, Bishop of the Diocese of Palai, this network of charitable institutions stands as a beacon of hope, embodying the Gospel’s call to serve with selfless devotion. Inspired by the words of Christ, 'Whatever you did for one of the least of these brothers and sisters of mine, you did for me' (Matthew 25:40), we strive to create an inclusive and uplifting environment that transforms lives through faith-driven care, education, and rehabilitation.
Director, Association of Catholic Care Homes Pala
Guided by faith and a deep sense of social responsibility, Fr. Nellikunnucherivupurayidom George M.A. leads the Association of Catholic Care Homes Pala with unwavering dedication to the care and upliftment of the marginalized. His mission is to create a compassionate and inclusive community where the elderly, children, and individuals with disabilities receive not just care but also dignity, hope, and opportunities for a better life. Through his leadership, the association continues to embody the Church’s mission of love and service, ensuring that every individual is valued and supported on their journey.
"ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്‌തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്" (മത്താ 25:40) എന്ന തിരുവചനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ സമൂഹത്തിലെ നിരാലംബരോടും ദുരിതമനുഭവിക്കുന്നവോടുമുള്ള കരുണാർദ്ര സ്നേഹത്തിൻ്റെ പ്രതിഫലനമാണ് തിരുഹൃദയസന്യാസിനി സമൂഹത്തിന് ആശാനികേതൻ സ്പെഷൽ സ്‌കൂളിന് തുടക്കം കുറിക്കാൻ കഴിഞ്ഞത്.
1986-ൽ കോട്ടയം ജില്ലയിലെ പൂവരണി എന്ന സ്ഥലത്ത് ആശാനികേതൻ എന്ന പേരിൽ സ്പെഷൽ സ്‌കൂൾ സ്ഥാപിതമായി. 2003-ൽ ഇത് അൽഫോൻസാപുരത്തേക്കു മാറ്റി. ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം, പരിശീലനം, പുനരധിവാസം എന്നിവ നൽകുന്നതിനായി ആശാനികേതൻ പ്രവർത്തിക്കുന്നു. ആർ.പി. ഡബ്ല്യു ഡി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന് ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. നിലവിൽ 115 കുട്ടികൾ പഠനം നടത്തുന്നു.
Mother Superior
Ashanikethan Special School
Alphonsapuram, Ayamkudy P.O
Ph: 8547448670 | WhatsApp: 8547448670
Email: ashanikethan2012@gmail.com
"ഈ ചെറിയവരിൽ ഒരുവനു ചെയ്‌തപ്പോൾ ഇനിക്കുതന്നെയാണ് ചെയ്തത്" (മത്താ 25:40) എന്ന യേശുനാഥൻ്റെ വചസ്സുകൾക്ക് പ്രത്യുത്തരം നൽകി ഭരണങ്ങാനം, എഫ്.സി. സി. അൽഫോൻസാ ജ്യോതി പ്രോവിൻസിൻ്റെ കിഴിലുള്ള തീക്കോയി എഫ്.സി.സി കോൺവെന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജീവകാരുണ്യ ശുശ്രൂഷാ സ്ഥാപനമാണ് തീക്കോയി ദീപ്തി ഡി.സി.എം.ആർ സ്പെഷൽ സ്‌കൂൾ. സ്വന്തമായി സ്‌കൂൾ നടത്തുവാൻ പ്രത്യേക സൗകര്യം ഇല്ലാതിരുന്നതിനാൽ തീക്കോയി മഠം വക കെട്ടിടത്തിൽ സ്കൂൾ നടത്തുവാൻ തീരുമാനിക്കുകയും 1989 ഡിസംബർ 11-ാം തീയതി കെട്ടിടത്തിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പും അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് നിർവഹിച്ചു. എന്നാൽ ക്രമാനുഗതം കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ സ്‌കൂളിനായി പുതിയ ഒരു കെട്ടിടം നിർവഹിക്കുകയും 1991 ഡിസംബർ 4-ന് അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവ് അതിന്റെ ആശീർവാദകർമ്മം നിർവഹിക്കുകയും ചെയ്‌തു.
'സ്നേഹം സേവനത്തിലൂടെ' എന്ന ആദർശവാക്യത്തിൽ ഊന്നിനിന്നുകൊണ്ട്, മതാപി താക്കളുടെ മനസ്സിലും കുടുംബാന്തരീക്ഷത്തിലും ഇരുൾപരത്തിക്കൊണ്ട് ജന്മമെടുക്കുന്ന ഭിന്നശേഷിക്കാരായ കുടുംബങ്ങളുടെ ഭാവി പ്രകാശപൂർണ്ണമാക്കുവാൻ അവരുടെ കുടുംബാംഗങ്ങളുടെ മുഖത്ത് ചിരിവിരിയിക്കുവാൻ പ്രത്യാശയുടെ തിരി തെളിച്ചുകൊടുക്കുവാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രകാശഗോപുരമാണ് ദീപ്‌തി ഡി.സി.എം.ആർ. ഈ സ്ഥാപനത്തിൽ 103 ഓളം കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു. 150-ഓളം കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
പാഠ്യവിഷയങ്ങൾപ്പോലെതന്നെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു. കലാകായിക മേഖലകളിൽ ഒട്ടേറെ അവസരങ്ങൾ കുട്ടികൾക്ക് നൽകുന്നു. ഏർളി ഇന്റർവെൻഷൻ, ഫിസിയോതെറാപ്പി, സ്‌പീച്ച് തെറാപ്പി, ബിഹേവിയർ മോഡിഫിക്കേഷൻ തെറാപ്പി എന്നിവയ്ക്ക് പ്രഗത്ഭരായവരുടെ സേവനം ലഭ്യമാക്കുന്നു. 18 വയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പാഠ്യവിഷയങ്ങളിൽ കൂടുതൽ പഠിക്കാൻ സാധിക്കാത്ത വർക്ക് തൊഴിൽ പരിശീലനം ലഭിച്ച ഏതാനും കുട്ടികൾ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയുടെ സമഗ്രവളർച്ചയാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ ആത്മീയവും ശാരീരികവും ബൗദ്ധികവും മാനസികവുമായ തലങ്ങളിൽ പ്രത്യേക ശ്രദ്ധയും കരുതലും നൽകിക്കൊണ്ട് അർപ്പണമനോഭാവത്തോടെ ശുശ്രൂഷചെയ്യുന്നതിൽ എല്ലാ സിസ്റ്റേഴ്‌സും അധ്യാപകരും പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Principal
Deepthi DCMR Special School
Teekoy
Ph: 04822-280024
Mob: 7559070612, WhatsApp No. 7559070612
E-mail: dcmrteekoyfcc@gmail.com
"ദൈവത്തിന്റെ കരുണാർദ്ര സ്നേഹം പങ്കുവയ്ക്കുന്നതിനായി എല്ലാവർക്കും എല്ലാമായി തീരുക" എന്ന ഫാദർ ബോഡ് വിഗിൻ്റെ ആപ്‌തവാക്യം സ്വീകരിച്ചുകൊണ്ട് 2012 ഓഗസ്റ്റ് 13 -ന് ആരംഭിച്ച ഒരു സംരംഭമാണ് അപ്പസ്തോല രാജ്ഞി സഭാ (SRA) സമൂഹത്തിന്റെ ആതുര ശുശ്രൂഷ വഴി അനന്തകാരുണ്യവാനായ ദൈവത്തിൻ്റെ സ്നേഹത്തെ മുൻനിർത്തിയും അവഗണിക്കപ്പെടുന്നവരും ആലംബഹീനരുമായവരെ ചേർത്തുനിർത്തിയ ക്രിസ്തുനാഥനെ മാതൃകയാക്കിക്കൊണ്ടും ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങൾക്കായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു.
ഈ സ്ഥാപനത്തിൽ 46 കുട്ടികളാണ് വിദ്യാഭ്യാസം ആർജ്ജിക്കുന്നത്. വിദ്യാഭ്യാസം കൂടാതെ അവരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി നൃത്തം, സംഗീതം, യോഗ എന്നിവയും കൂടാതെ, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഫിസിയോതെറാപ്പിയും സ്‌പീച്ച് തെറാപ്പികളും നൽകിവരുന്നു. ഈ സ്ഥാപനം കൊണ്ട് ഞങ്ങൾ ലക്ഷ്യമാക്കുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയും അവരുടെ കഴിവുകൾ മറ്റുള്ളവരുടെ മുമ്പിൽ അംഗീകരിക്കപ്പെടുവാനുമാണ്. കൂടാതെ 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വൊക്കേഷണൽ ട്രെയിനിംഗ് നൽകുകയും അവർ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ (മെഴുകുതിരി, സോപ്പുപൊടി, ലോഷൻ മുതലായവ) മാർക്കറ്റിൽ കൊടുത്ത് അതിൽനിന്നും കിട്ടുന്ന ഒരു ഭാഗം അവർക്കുതന്നെ നൽകുകയും ചെയ്യുന്നു.
പാഠ്യപാഠ്യേതര വിഷയങ്ങൾക്ക് മുൻഗണന നൽകുകയും കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുകൊണ്ട് നല്ലവരായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളോടെ ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Principal
Fr. Bodwig Day Care Centre
Kavaly
Ph: 9188145652
WhatsApp No. 9544267112
E-mail: frbodewgdcc@gmail.com
ബധിരരും മൂകരുമായ കുട്ടികൾക്കുവേണ്ടി മികച്ച പരിശീലനം നൽകി സ്വയംപര്യാപ്തരാക്കാൻ സഹായിക്കുന്ന ഒ.എൽ.സി ബധിര വിദ്യാലയം (ഔർ ലേഡി ഓഫ് കൺസലേഷൻ) തുടങ്ങിയത് 1995-ലാണ്. കുറവിലങ്ങാടിനു അടുത്ത് മണ്ണയ്ക്കനാട് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം 'രക്ഷയുടെ ചെറിയ പ്രേഷിതർ' (LAR) എന്ന സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിലാണുള്ളത്.
എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ കേരള സിലബസിലുള്ള പഠനമാണ് ഈ സ്കൂളിൽ ലഭ്യമാകുന്നത്. നാലു വയസ്സു മുതലുള്ള കുട്ടികളെ ഇവിടെ സ്വീകരിക്കും. സ്പീച്ച് തെറാപ്പി ഫ്രീ ആയി നൽകിയാണ് സ്‌കൂളിലെ പരിശീലനത്തിൻ്റെ തുടക്കം. ആറാം വയസ്സിൽ ഒന്നാം ക്ലാസ്സിൽ ചേർക്കും. ജനറൽ സ്‌കൂളിൽനിന്നും വരുന്ന കുട്ടികളാണെങ്കിൽ അടിസ്ഥാന പരിശീലനം നൽകിയശേഷമായിരിക്കും ക്ലാസ്സിലേക്ക് അയയ്ക്കുന്നത്.
ഇതൊരു എയ്ഡഡ് സ്‌കൂളാണ്. പത്താം ക്ലാസ്സിനു ശേഷം തുടർപഠനത്തിനായി ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനായി ഇവർ ചേരും, പിന്നീടുള്ള ഡിഗ്രി, തുടർ പഠനം എന്നിവ ഓരോരുത്തരുടെയും അഭിരുചിയെ ആശ്രയിച്ചാണിരിക്കുന്നത്. ജോലി സാധ്യതയും അവസരവും ഗവൺമെൻ്റ് തലത്തിലും അല്ലാതെയും ഇവർക്കു ലഭ്യമാണ്. ഈ സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ കുട്ടികൾ വിപ്രോ, ഐ.എസ്.ആർ.ഒ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലും ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
പഠിക്കാൻ ബുദ്ധിമുള്ള കുട്ടികളെയും ഈ സ്‌കൂളിൽ സ്വീകരിക്കുന്നു. 1995-ൽ തുടങ്ങിയ ഈ സ്കൂളിൽനിന്നും 2005-ലാണ് ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പാസ്സായി പുറത്തിറങ്ങുന്നത്. 2005 മുതൽ 2020 വരെ ഈ സ്‌കൂളിൽ 100 ശതമാനം വിജയമാണ്.
സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ ജാതിമതഭേദമന്യേ എല്ലാ കുട്ടികൾക്കും ഇവിടെ സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നു. കാരണം, അവർക്ക് ഗവൺമെന്റിൽനിന്നും ഗ്രാൻറ് ലഭിക്കും. പാവപ്പെട്ട കുട്ടികൾക്ക് വസ്ത്രങ്ങൾ, അത്യാവശ്യ വസ്‌തുക്കൾ എന്നിവ ഈ സന്യാസിനിമാർ തന്നെ ലഭ്യമാക്കും. ഹോസ്റ്റലിൽ ഈ കുട്ടികൾക്ക് സ്വയംപര്യാപ്തരാകാൻ തക്കതായ പരിശീലനം നൽകിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
OLC Deaf School
Mannackanad
Kuravilangadu
Ph: 04822250283
Mob: 9495116243, WhatsApp No. 9495116243
E-mail: olemannackanad@gmail.com
കാലത്തിന്റെ മുമ്പേ നടന്നുനീങ്ങിയ ക്രാന്തദർശിയായ വി. ചാവറപിതാവ് കരുണയുടെ പിതാവായി രുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ വിരിഞ്ഞുവന്ന സ്വപ്‌പ്നങ്ങൾക്ക് അലിവിന്റെ അഴകുണ്ടായിരുന്നു. പിതാവിന്റെ ആഗ്രഹങ്ങൾക്ക് രൂപവും ഭാവവും നൽകാൻ അദ്ദേഹത്തിൻ്റെ ആത്മീയ പുത്രിമാരായ സി.എം.സി മക്കൾ ശ്രദ്ധിച്ചിരുന്നു. ഏറെ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ സമുദ്ധാരണമെന്ന മഹനിയ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ശാന്തിനിലയം രൂപംകൊണ്ടത്. അംഗവൈകല്യത്തിന്റെ ഭാരം പേറുന്ന പെൺകുട്ടികളുടെ പരിശീലനവും പുനരധിവാസവും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് എന്ന ചിന്തയാണ് ശാന്തിനിലയം സ്പെഷൽ സ്‌കൂളിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത്.
"എന്റെ ഏറ്റം എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്‌തത്" (മത്താ 25:40). ഈ തിരുവചനത്തിൻ്റെ ആത്മീയദർശനം ഉൾക്കൊണ്ടുകൊണ്ട്, 1991 നവംബർ 14-ന് ശാന്തിനിലയം സ്പെഷൽ സ്‌കൂളിൻ്റെ ഉദ്ഘാടനം നടന്നു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആധികാരികവും തികച്ചും ശാസ്ത്രീയവുമായ പരിശീലനം നൽകുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇന്ന് ഈ സ്ഥാപനം 30 വർഷം പിന്നിടുമ്പോൾ 180 ഓളം കുട്ടികൾ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും നിലവിലുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രവർത്തിക്കുന്ന 2 ഹോസ്റ്റലുകളും ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്നു.
ഏതൊരു സ്‌കൂളിൻ്റെയും ലക്ഷ്യം പൂർത്തിയാകുക എവിടുത്തെ കുട്ടികളുടെ ശാരീരിക മാനസിക ബൗദ്ധിക മേഖലയിലെ നിതാന്ത വളർച്ചയിലാണ്. സമൂഹം അടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞ ഭിന്നശേഷിയുള്ള കുട്ടികളെ അവരുടെ അഭിരുചിക്കനുസരണം കൈപിടിച്ചുയർത്തി ജീവിതത്തിലെ സ്വപ്നവാതായനത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ പ്രാപ്തമാക്കിയത് ഈ സ്‌കൂളിലെ അധ്യാപകരുടെയും സഹപ്രവർത്തകരുടെയും നിസ്വാർത്ഥ സേവനമാണ്. 10 വർഷം പിന്നിടുമ്പോൾ ഈ സ്‌കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ജനശ്രദ്ധ നേടിക്കൊണ്ട് ബെസ്റ്റ് സ്പെഷ്യൽ സ്‌കൂൾ, വേൾഡ് സ്പെഷ്യൽ ഒളിമ്പിക്സ്, സ്പെഷ്യൽ ഒളിമ്പിക്സ്‌സ് എന്നീ കലാകായിക മേഖലകളിൽ സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകൾ നേടിക്കൊണ്ട് ശാന്തിനിലയം അതിൻ്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ഭിന്നശേഷിക്കാരായ അനേകം മക്കൾക്ക് അവരുടെ കുടുംബങ്ങൾക്ക് ഒരു കൈത്തിരിവെട്ടമായി ശാന്തിനിലയം സ്പെഷൽ സ്‌കൂൾ പ്രകാശിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Principal
Santhinilayam Special School
Anthinad P.O-686651
Mob: 6238222863
WhatsApp: 6238222863
E-mail: santhinilayamss91@gmail.com
ബഹു അബ്രാഹം കൈപൻപ്ലാക്കൽ അച്ഛൻ 1969 മെയ് 24 ന് രൂപം കൊടുത്ത സന്ന്യാസിനി സമൂഹമാണ് സ്നേഹഗിരി മിഷണറി സന്ന്യാസിനി സമൂഹം. സ്നേഹഗിരിയുടെ ഒരു ശാഖാ സ്ഥാപനമാണ് സ്നേഹാരാം സ്പെഷ്യൽ സ്‌കൂളും സ്നേഹാരാംഭവൻ ബോർഡിംഗും. 1977 മുതൽ റോട്ടറി ക്ലബ് നടത്തിയിരുന്ന പ്രതീക്ഷാ സ്പെഷൽ സ്കൂൾ 2002-ൽ നിർത്തിയപ്പോൾ സ്നേഹഗിരി സ്വന്തമായി സ്നേഹാരാം എന്ന പേരിൽ ഈ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ 2002-ൽ സ്നേഹാരാം ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്‌തു. ഈ സൊസൈറ്റിയുടെ കീഴിലാണ് രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
പാലാ രൂപതയിൽ ഭരണങ്ങാനം ഇടവകാംഗമായ പരേതനായ അഡ്വ. ശ്രീ മാനുവൽ റ്റി പൈകട ദാനമായി നൽകിയ കൊച്ചിടപ്പാടി എന്ന സ്ഥലത്താണ് സ്‌കൂളും, ബോർഡിംഗും പ്രവർത്തിക്കുന്നത്. 2002 ജൂലൈ 17 ന് സ്കൂളും 2004 ജൂൺ 28 ന് ബോർഡിംഗും ആരംഭിച്ചു.
ഈ സ്‌കൂളിൽ ഇപ്പോൾ 94 കുട്ടികൾ പരിശീലനം നേടുന്നു. സർക്കാർ നിയമമനുസരിച്ച് 18 വയസ്സിനു താഴെയുള്ള കുട്ടികളെ സ്‌കൂളിലും 18 വയസ്സിന് മുകളിലുള്ളവർക്ക് വൊക്കേഷണൽ ട്രെയിനിംഗ് സെൻ്ററിലുമായി പരിശീലനം നൽകുന്നു. കുട്ടികൾക്ക് ബോർഡിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 33 കുട്ടികൾ ഇപ്പോൾ ബോർഡിങ്ങിലുണ്ട്. ജെ. ജെ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടുകൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യപാലനത്തിനായി ക്ലാസ്സുകൾ, കൗൺസിലിംഗ്, ആത്മീയ ശുശ്രൂഷകൾ, കായികാദ്ധ്വാനം എന്നിങ്ങനെയുള്ള വിവിധങ്ങളായ പരിപാടികളിലൂടെ വ്യക്തിത്വ വികാസം സാധ്യമാക്കുന്നു. സ്‌കൂൾ പ്രിൻസിപ്പൽ സി. റോസ്മിതയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ സ്ഥാപനം മുമ്പോട്ടു പോകുന്നു. സ്നേഹാരാം സ്പെഷൽ സ്‌കൂളും സ്നേഹാരാം ഭവനും അനേകം ഭിന്നശേഷിക്കാരായ മക്കൾക്ക് എന്നും അഭയകേന്ദ്രമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Principal
Sneharam Special School
Kochidappady, Pala P.O- 686575
Ph: 04822-201361
Mob: 9744003349, WhatsApp No. 9142849161
E-mail: sneharamss.pala@gmail.com
പാവപ്പെട്ടവരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും ഈശോയുടെ മുഖം ദർശിച്ച് ജീവകാരുണ്യ ശുശ്രൂഷാരംഗത്ത് നിസ്തുല സേവനങ്ങൾ കാഴ്‌ചവയ്ക്കുന്ന സന്യാസിനി സമൂഹമാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം. എഫ്.സി.സി പാലാ അൽഫോൻസ പ്രൊവിൻസിൻ്റെ ഒരു സുപ്രധാന ജീവകാരുണ്യ ശുശ്രൂഷാരംഗമാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസവും പരിചരണവും നൽകുന്ന ഷാലോം ഡി.സി.എം.ആർ സ്പെഷ്യൽ സ്‌കൂൾ. ആശാനിലയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (K-217/1978) കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്ഥാപനമാണ് ഇത്. ബുദ്ധിവികാസം പ്രാപിക്കാത്ത കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസവും സംരക്ഷണവും നൽകുക എന്ന ഉദ്ദേശത്തോടെ 1985 ജനുവരി 1-ന് പുലിയന്നൂർ ആസ്ഥാനമായി പ്രസ്‌തുത സ്‌കൂൾ സ്ഥാപിതമായി. 8 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂളിൽനിന്നും 350 ഓളം കുട്ടികൾ വിദ്യാഭ്യാസം നേടി കടന്നുപോയി. ഇപ്പോൾ 65 കുട്ടികൾ ഇവിടെ പരിശീലനം നേടുന്നു. ഈ സ്ഥാപനം ആർ.പി.ഡബ്ല്യൂ.ഡി രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതും സംസ്ഥാന ഗവൺമെൻ്റ് -ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്നതുമാണ്. 150 കുട്ടികൾക്കുള്ള പഠനസൗകര്യം സ്‌കൂളിൽ ഉണ്ട്.
"എന്റെ ഏറ്റം ചെറിയവരിൽ നിങ്ങൾ ചെയ്‌തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്" (മത്താ 25:40) എന്ന തിരുവചനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട്, Special BEd- ഉം Diploma in Special Education ഉം കഴിഞ്ഞ സിസ്റ്റേഴ്‌സ് അർപ്പണ മനോഭാവത്തോടെ ഈ രംഗത്ത് ശുശ്രൂഷചെയ്യുന്നു. പ്രാഥമിക ആവശ്യങ്ങൾ പോലും തനിച്ച് ചെയ്യാൻ സാധ്യമല്ലാത്ത കുട്ടികൾക്ക് Toilet-Training, Bathing തുടങ്ങിയ പ്രാഥമിക പരിശീലനവും, സംസ്ഥാന സർക്കാർ രൂപരേഖ നൽകി തയ്യാറാക്കി പുറപ്പെടുവിച്ച 8 നൈപുണികളോടു കൂടിയ പാഠ്യപദ്ധതി അനുസരിച്ചുള്ള പരിശീലനവും സ്‌കൂൾ തലത്തിൽ നൽകുന്നു. കൂടാതെ സാക്ഷരത മിഷൻ നടപ്പാക്കുന്ന തുല്യതാ പരീക്ഷയ്ക്കും കുട്ടികളെ പ്രാപ്തരാക്കുന്നു. ശാരീരികശേഷിയും സംസാരശേഷിയും കുറവായുള്ള കുട്ടികൾക്കായി പ്രഗത്ഭരായ ഫിസിയോതെറാപ്പിസ്റ്റിന്റെയും സ്‌പീച്ച് തെറാപ്പിസ്റ്റിന്റെയും സഹായം ലഭ്യമാക്കുന്നു. 18 വയസ്സു കഴിഞ്ഞ് ജോലിചെയ്യാൻ പ്രാപ്‌തിയുള്ള കുട്ടികൾക്ക് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു.
പാഠ്യവിഷയങ്ങൾ പോലെ തന്നെ പാഠ്യേതര വിഷയങ്ങൾക്ക് തുല്യപ്രാധാന്യം നൽകുന്നു. ഡാൻസ്, സംഗീതം, ബാൻഡ് ഡിസ്‌പ്ലേ, ഡ്രോയിംഗ്, പെയിന്റിങ്ങ്, ക്രാഫ്റ്റ് വർക്ക് എന്നിവയിൽ പ്രഗത്ഭരായ പരിശീലകരുടെ സേവനം ലഭ്യമാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കായികരംഗത്ത് വ്യത്യസ്‌തമായ കാഴ്‌ചപ്പാടോടെ പ്രവർത്തിക്കുന്നു. കായിക അധ്യാപികയുടെ മികച്ച പരിശീലനത്തിലൂടെ ജില്ലാ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ കായിക മത്സരങ്ങളിൽ പങ്കെടുത്ത് നേട്ടങ്ങൾ കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
കുട്ടികളുടെ ആത്മീയ, മാനസിക തലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. മാതാപിതാക്കൾക്കും അധ്യാപകർക്കുമായുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ച് സ്‌കൂൾതല പ്രവർത്തന പരിപാടികളെ ശാക്തീകരിക്കുന്നു. ബോർഡിംഗ് സൗകര്യത്തോടുകൂടിയ ഈ സ്‌കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങൾക്കും എഫ്.സി.സി. മാനേജ്‌മെന്റ്റിൻ്റെ പിന്തുണ ശക്തിപകരുന്നു. വേദനിക്കുന്ന മക്കൾക്കും അവരുടെ കുടുംബത്തിനും ഷാലോം ഡി.സി.എം.ആർ എന്നും ഒരു അഭയകേന്ദ്രമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Principal
Shalom DCMR Special School
Puliyannoor
Ph: 04822-206138, 6235461082
WhatsApp No. 6235461082
E-mail: shalomdemr@gmail.com
Website: www.shalomdecmr.com
പാലായുടെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞിരുന്ന അനാഥരായ ബാലന്മാരുടെ സംരക്ഷണത്തിനുവേണ്ടി ബഹു. അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചനാൽ 1959-ൽ സ്ഥാപിതമായതാണ് ബോയിസ് ടൗൺ. സീറോ മലബാർ സഭയുടെ കീഴിലുള്ള സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹമാണ് ഈ സ്ഥാപനത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത്. Board of Control for Orphanages and other Charitable Homes Kerala യുടെ കീഴിൽ രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്നതാണ് ഈ സ്ഥാപനം.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ പരിചരിക്കുക എന്ന ഉദ്ദേശ്യത്തോടെ, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സ്, സ്ഥാപനത്തിലെ കുട്ടികളോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നു. 10 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇക്കാലയളവിൽ 5000-ൽ പരം പഠനം പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസവും സ്വഭാവശുദ്ധിയുമുള്ള പൗരന്മാരായി ജീവിതത്തിന്റെ വിവിധ തുറകളിൽ സേവനം ചെയ്‌തുകൊണ്ടിരിക്കുന്നു. ഇപ്പോൾ 6-നും 12-നും ഇടയിൽ പ്രായമുള്ള 27 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു.
പാഠ്യപാഠ്യേതര വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. കുട്ടികൾക്ക് മതബോധനം, സൻമാർഗ്ഗം തുടങ്ങിയവയിലും വ്യക്തിത്വ വികസനത്തിന് സഹായകമായ എല്ലാക്കാര്യങ്ങളിലും ശ്രദ്ധചെലുത്തുന്നു. മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന കലാകായിക പരിപാടികളും വിനോദയാത്രകളും സംഘടിപ്പിക്കുന്നു. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റേഴ്‌സിന്റെ ശുശ്രൂഷകൾ ഈ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ബലമേകുന്നു. അനാഥരും നിരാലംബരുമായ കുട്ടികൾക്ക് തുടർന്നും ഉന്നതവിദ്യാഭ്യാസങ്ങൾ നൽകാൻ ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Boys Town
Karoor. P.O
Pala - 686575
Ph: 8547971639
WhatsApp: 8943482077
E-mail: boystownpala@yahoo.com
ദൈവനിയോഗം തിരിച്ചറിഞ്ഞ ശ്രീമാൻ ജോസ് തര്യൻ, ശ്രീമതി മേഴ്‌സി ജോസ് തരിയൻ ദമ്പതികൾ, 9-ാം വയസ്സിൽ നഷ്‌ടപ്പെട്ട തങ്ങളുടെ ഏക മകൾ ഗീതയുടെ ഓർമ്മയ്ക്കായി, 1994-ൽ മൂലമറ്റം മൂന്നുംഗവയലിൽ 'ഗീതാ വില്ലേജ്' എന്ന പേരിൽ ഈ ചിൽഡ്രൻസ് ഹോം-ന് തുടക്കം കുറിച്ചു.
സ്ഥാപന ലക്ഷ്യം: അനാഥകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും
സ്വർഗ്ഗീയ മദ്ധ്യസ്ഥൻ: വി. യൗസേപ്പ് പിതാവ്
അനാഥരും നിർദ്ധനരുമായ 100-ൽ പരം പെൺകുട്ടികൾക്ക് സംരക്ഷണവും മാതൃസ്നേഹവും അവർക്കൊരു ഭാവിജീവിതവും നൽകാൻ ഈ സ്ഥാപനത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇന്നും അത് തുടർന്നുകൊണ്ടുപോകുന്നത് സമർപ്പിതർ വഴിയാണ്. ഈ സ്ഥാപനത്തിൻ്റെ ആദ്യകാല സുപ്പീരിയർ റവ. സി. ജോയ്‌സി ആയിരുന്നു (പ്രേഷിതാരം സിസ്റ്റേഴ്‌സ്).
ഇപ്പോൾ 23 കുട്ടികളാണ് ഇവിടെ അംഗങ്ങളായുള്ളത്. 4-ാം ക്ലാസ്സു മുതൽ +2 വരെയും നഴ്‌സിംഗും പഠിക്കുന്നവരും ഇക്കൂട്ടത്തിൽപെടും. 50 കുട്ടികൾക്ക് താമസ സൗകര്യം സ്ഥാപനത്തിനുണ്ട്.
അനാഥനും നിർദ്ധനരുമായ പെൺകുട്ടികൾക്ക് ആശ്രയവും സംരക്ഷണവും സ്നേഹവും പരിചരണവും നൽകുക, ദൈവപരിപാലനയിൽ, ഗീതാവില്ലേജ് എന്ന ഈ സ്ഥാപനം 26 വർഷമായി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.
കുട്ടികളുടെ ആത്മീയവും മാനസികവുമായ കലാകായികപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. കലാകായിക മത്സരങ്ങൾക്ക് വിവിധ വേദികൾ ഒരുക്കുന്നു. കൗൺസിലിംഗ് സഹായവും ലഭ്യമാക്കുന്നു. കുട്ടികളുടെ ആരോഗ്യപാലനത്തെ സഹായിക്കാനുപകരിക്കുന്ന പൂന്തോട്ടനിർമ്മാണം, പച്ചക്കറിത്തോട്ടങ്ങൾ എന്നിവയിലൂടെ അദ്ധ്വാനശീലത്തെ വളർത്തുന്നു. അനാഥരും നിർദ്ധനരുമായ പെൺകുട്ടികൾക്ക് ആശ്രയവും സംരക്ഷണവും സ്നേഹവും പരിചരണവും നൽകുക, ദൈവപരിപാലനയിൽ ഗീതാ വില്ലേജ് എന്ന സ്ഥാപനം കഴിഞ്ഞ 26 വർഷമായി നല്ല രീതിയിൽ മുന്നോട്ടുപോകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Geetha Village Children's Home
Moonnungavayal, Arakulam. P.O Moolamattom, Idukki 685591
Ph: 8281932938
WhatsApp: 8281932938
E-mail: geethavillagechildrenshome@gmail.com
പാലാ രൂപതയിൽ, കൊഴുവനാൽ ഇടവകയിൽ സ്നേഹഗിരി മിഷനറി സന്ന്യാസിനി സമൂഹം പാലാ സെന്റ് തോമസ് പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഗേൾസ് ടൗൺ. “ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്‌തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്" (മത്താ 25:40) എന്ന തിരുവചനത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ട്, പാലാ രൂപത വൈദികനായ പരേതനായ ബഹു. അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചനാൽ 1963-ൽ സ്ഥാപിതമായതാണ് ഗേൾസ് ടൗൺ. പാവപ്പെട്ട പെൺകുട്ടികളെ സംരക്ഷിക്കുക എന്ന സ്ഥാപകൻ്റെ ആഗ്രഹവും നിയോഗവും സ്ഥാപകചൈതന്യവും ഇതിലൂടെ കാത്തുസൂക്ഷിക്കപ്പെടുന്നു. സ്വർഗ്ഗീയ മദ്ധ്യസ്ഥയായ നിത്യസഹായമാതാവിന്റെ സ്നേഹസംരക്ഷണം ഈ സ്ഥാപനത്തിന് എപ്പോഴും അനുഗ്രഹമാണ്.
നിരാലംബരും നിർദ്ധനരുമായ 5 മുതൽ 18 വയസ്സുവരെയുള്ള 60 കുട്ടികളാണ് നിലവിൽ സ്ഥാപനത്തിലുള്ളത്. 100 കുട്ടികൾക്കുള്ള പ്രവേശനാനുമതി ജെ.ജെ ആക്ട് പ്രകാരം ഈ സ്ഥാപനത്തിന് ലഭ്യമായിട്ടുണ്ട്. 2018-ൽ ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനമാകയാൽ ജില്ലാ ശിശുസംരക്ഷണവകുപ്പിന്റെ പ്ലെയ്സ്മെൻ്റ് ഓർഡർ പ്രകാരമാണ് കുട്ടികൾക്ക് ഇവിടെ പ്രവേശനം ലഭിക്കുന്നത്. കുട്ടികളുടെ ദിനചര്യയും ജെ.ജെ ആക്ട് നിയമപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം, വസ്ത്രം, മരുന്ന്, പേഴ്‌സണൽ കെയർ, പഠനസൗകര്യങ്ങൾ, കലാകായികസംസ്‌കാരം, പ്രാർത്ഥനാന്തരീക്ഷം, സ്വഭാവരൂപീകരണവും, അടിസ്ഥാന വിദ്യാഭ്യാസവും ലക്ഷ്യം വച്ച് സിസ്റ്റേഴ്‌സ് പ്രവർത്തിക്കുന്നു. കൂടാതെ പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പാവപ്പെട്ട അർഹരായ കുട്ടികളുടെ ഉപരിപഠനത്തിനായി, പരേതനായ ബഹു. ജോർജ് കക്കാട്ടിലച്ചന്റെ നിയോഗാർത്ഥമുള്ള ഗ്രേയ്‌സ് ഹോം ട്രസ്റ്റ് ഫണ്ടിൽനിന്നും എക്സിക്യൂട്ടീവ് ബോഡിയുടെ തീരുമാനപ്രകാരം സഹായം നൽകുന്നു.
കുട്ടികളുടെ പഠനം: കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻസ്, കൊഴുവനാൽ ഗവ. എൽ.പി.എസ്, വാകമല സെൻ്റ് ജോസഫ് സ്‌കൂൾ എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു. സ്ഥാപനത്തിൽനിന്നും ഇടയ്ക്കുവച്ച് പിരിഞ്ഞുപോകുന്ന കുട്ടികൾ റിലീസിങ്ങ് ഓർഡർ വാങ്ങിച്ചുനൽകുകയും പ്ലസ് ടു പഠനത്തിനും റിലീസിംഗ് ഓർഡർ ലഭിച്ചതിനുശേഷവും സ്ഥാപനവുമായി സഹകരിച്ചുപോകുന്നവരെ മതാപിതാക്കളുടെ ഉത്തരവാദിത്വത്തിൽ കുട്ടികളുടെ താൽപര്യാർത്ഥം വിവിധ കോഴ്സുകൾക്കായി - എഞ്ചിനിയറിംഗ്, നേഴ്‌സിംഗ്, ഡിഗ്രി, ഡിപ്ലോമ, നേഴ്‌സറി ട്രെയിനിംഗ്, ടി.ടി.സി, ലാബ് ടെക്നീഷ്യൻ, തയ്യൽ, എ.എൻ.എം- അയയ്ക്കുന്നു. ജാതിമതഭേദമന്യേ എല്ലാ കുട്ടികളെയും കരുതലോടെ പരിപാലിക്കുന്നതിൽ ഗേൾസ് ടൗൺ മുൻപന്തിയിൽ തന്നെയാണ്. അനേകം കുഞ്ഞുങ്ങൾക്കും അവരിലൂടെ അനേകം കുടുംബങ്ങൾക്ക് ആശ്വാസമായി മാറിക്കൊണ്ടിരിക്കുകയാണ് കൊഴുവനാൽ ഗേൾസ് ടൗൺ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Girls Town
Kozhuvanal P.O
Kottayam
Mob: 9947075730
WhatsApp: 9947075730
E-mail: smsgirlstown@gmail.com
കുട്ടികൾക്കുവേണ്ടിയുള്ള അനാഥാലയങ്ങളെ സംബന്ധിച്ച് അധികം കേട്ടിട്ടില്ലാത്ത കാലത്ത് തുടങ്ങിയ ഒരു സ്ഥാപനമാണ് കുമ്മണ്ണൂർ സെൻ്റ് ജോസഫ്‌സ് ചിൽഡ്രൻസ് ഹോം. 1950-കളുടെ ആരംഭത്തിൽ ദരിദ്രരായ മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ പോറ്റിവളർത്താൻ സാധിക്കാതെ, നിരവധി കുട്ടികൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബഹു. തോമസ് കലേക്കാട്ടിൽ അച്ചൻ കുമ്മണ്ണൂരുള്ള തന്റെ സ്ഥലത്ത് ഒരു അനാഥാലയം ഉണ്ടാക്കാൻ തീരുമാനിച്ചത്. വിജയപുരം രൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ ബനവെഞ്ചർ തിരുമേനി ഇതിൻ്റെ ശിലാസ്ഥാപനം നടത്തുകയും ബഹു. കലേകാട്ടിൽ അച്ചൻ ഒരുനില കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം മുമ്പോട്ടു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിൽ ബാധ്യതകൾ എല്ലാം നീക്കി ന്യായമായ തുക നൽകി സ്ഥാപനം രൂപത ഏറ്റെടുക്കുകയും അഭിവന്ദ്യ വയലിൽ പിതാവിന്റെ ആഗ്രഹപ്രകാരം 1953 ആഗസ്റ്റ് 15-ന് തിരുഹൃദയ സന്ന്യാസിനി സമൂഹത്തെ ഇതിൻ്റെ ശുശ്രൂഷാദൗത്യം ഏല്പിക്കുകയും ചെയ്‌തു. 1953 ആഗസ്റ്റ് 22-ന് അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവ് ഈ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
സെന്റ് ജോസഫ് ചിൽഡ്രൻസ് ഹോം സജോക്ക് (SAJOCH) വെൽഫെയർ സൊസൈറ്റിയുടെ നിയമാവലിക്ക് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. 56- ഓളം കുട്ടികൾ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. മുത്തോലി സെൻ്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിലും ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കന്ററി സ്കൂളിലുമായി ഇവിടുത്തെ കുട്ടികൾ വിദ്യാഭ്യാസം നേടുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയി, ഗവൺമെന്റ് തലത്തിലും വിദേശങ്ങളിലുമായി നിരവധി പേർ സേവനം അനുഷ്ഠിക്കുന്നുണ്ട്.
1960 മുതൽ സെന്റ്റ് ജോസഫ് ചിൽഡ്രൻസ് ഹോമിൽനിന്നും അഡോപ്ഷൻ വഴിയായി ധാരാളം കുട്ടികൾ ജീവിതത്തിൽ മെച്ചപ്പെട്ട നിലയിലേക്കുയർന്നിട്ടുണ്ട്. നമ്മുടെ രാജ്യത്തിനുള്ളിൽ 252 കുട്ടികളെയും വിദേശരാജ്യങ്ങളിൽനിന്നുള്ള ദമ്പതിമാർ 342 കുട്ടികളെയും അഡോപ്റ്റ് ചെയ്‌തിട്ടുണ്ട്. അഡോപ്ഷനുവേണ്ടി ഹോം സ്റ്റഡി നടത്താൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനം കൂടിയാണിത്. ഈ സ്ഥാപനം JJ ACT നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത് പ്രവർത്തിച്ചുവരുന്നു. ചിൽഡ്രൻസ് ഹോമിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചത് ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്ന ഗവൺമെൻ്റ് സംവിധാനത്തിലൂടെയാണ്. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങൾക്ക് ഈ സ്ഥാപനം എപ്പോഴും ആശ്വാസത്തിന്റെ തണൽമരം തന്നെയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Director
St. Joseph's Children's Home
Kummannoor P.O. Kidangoor
Kottayam Dt.-686572
Ph: 04822-255087
Mob: 7306177504
WhatsApp: 7306177504
E-mail: st.josephkmr@gmail.com
"ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവൻ്റെ പ്രകാശം ഉണ്ടായിരിക്കും" (യോഹ.8:12).
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരായി തെരുവിൽ അലയുന്ന മാനസിക രോഗികൾക്കായി ഇരുള്മുടിയ അവരുടെ ജീവിതങ്ങൾക്ക് വെളിച്ചം പകരുവാൻ ആഗ്രഹിച്ചുകൊണ്ട് ആരാധന സന്യാസിനി സമൂഹം, പാല പ്രോവിൻസിൻ്റെ നേതൃത്വത്തിൽ 2002 ഡിസംബർ 8-ന് ആവേ മരിയ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെൻ്ററിന് തുടക്കം കുറിച്ചു. അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്ന റവ. മദർ റോസിലി മൂന്നാനപ്പള്ളിയുടെയും ടീം അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ദൃഢനിശ്ചയത്തിന്റെയും ഫലമായി രൂപപ്പെട്ടതാണ് ഈ സ്ഥാപനം. പ്രകാശമായ യേശുവിലേക്ക് കൈപിടിച്ചു നയിക്കാൻ പറ്റിയ ഏറ്റവും നല്ല മധ്യസ്ഥതയും വഴികാട്ടിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ പാവന നാമത്തിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. പാലാ മരിയ സദനത്തിൽനിന്നും 12 പേരെ പ്രവേശിപ്പിച്ചായിരുന്നു തുടക്കം. പൂവക്കുളം അമലാഭവൻ സൊസൈറ്റിയാണ് മാതൃസ്ഥാപനം.
ആവേ മരിയ മക്കളുടെ എല്ലാ തലങ്ങളിലുമുള്ള വളർച്ചയാണ് ഈ സ്ഥാപനം ലക്ഷ്യമിടുന്നത്. യോഗ, പ്രാർത്ഥന, പൂന്തോട്ടനിർമ്മാണം, മൃഗസംരക്ഷണം, ഗൃഹജോലികൾ, വിനോദങ്ങൾ എന്നിവ അവരുടെ ചികിത്സയിലും പുനരധിവാസത്തിലും ഉപയോഗിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Ave Maria Psycho-Social Rehabilitation Centre
Aruvithura P.O, Perunnilam
Kottayam - 686584
Mob: 7012792368
WhatsApp: 7012792368
E-Mail: avenarriya@gmail.com
"നിങ്ങൾ ക്രിസ്തുവിൽനിന്നുള്ളവരാകയാൽ അവൻ്റെ നാമത്തിൽ ആരെങ്കിലും ഒരാൾക്ക് ഒരുപാത്രം വെള്ളം കുടിക്കാൻ തന്നാൽ അവന് പ്രതിഫലം ലഭിക്കാതിരിക്കില്ല” (മാർക്കോസ് 9:41).
ശ്രീ. കെ.എം. ബിജു കാരയ്ക്ക്‌ലിന്റെ മനസ്സിൽ ദൈവികമായി ലഭിച്ച ഒരു ദർശനത്തിൻ്റെ വെളിച്ചത്തിൽ ഉണ്ടായ ഒരു ആശയമാണ് ആവേ മരിയ ചാരിറ്റബിൾ ട്രസ്റ്റ്. ഇത് ഒരേ മനസ്സുള്ള കുറച്ചു വ്യക്തികളുടെ പ്രവർത്തനഫലമായി 2003 മെയ് 12-ാം തീയതി ഈ സ്ഥാപനം രൂപീകരിക്കാൻ സാധിച്ചു. ഉഴവൂർ പഞ്ചായത്തിലെ 8-ാം വാർഡിലാണ് ഈ സ്ഥാപനം. 2003 മുതൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നായി അലഞ്ഞുതിരിഞ്ഞു നടന്ന 10 പേരെ ഒരുമിച്ചുചേർത്ത് ഒരു വാടകവീട്ടിൽ ചുരുങ്ങിയ പരിമിതിക്കുള്ളിൽനിന്ന് ഒരു പ്രേഷിത പ്രവർത്തനമായി ആരംഭിച്ചു. റവ. ഫാ. ജോർജ് കുറ്റിക്കലിന്റെ ആശീർവാദത്തോടെ ഈ സ്ഥാപനം ആരംഭിച്ചു. ഒരു വാടകവീട്ടിൽ തുടങ്ങിയ പ്രവർത്തനം ഇന്ന് ഇത്രത്തോളം എത്താൻ കഴിഞ്ഞത് കുറെ നല്ല വ്യക്തികളുടെ ആത്മാർത്ഥമായ പ്രാർത്ഥനയും പ്രവർത്തനവും സമർപ്പണമനോഭാവവും എല്ലാറ്റിനുമപരിയായി ദൈവാനുഗ്രഹവുമാണ്.
ആരോരുമില്ലാതെ പ്രാകൃതവേഷത്തിൽ അലഞ്ഞുതിരിഞ്ഞ മാനസികരോഗികളായ 50 പുരുഷന്മാരാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇവരെ ട്രസ്റ്റിൻ്റെ പ്രവർത്തകരും മറ്റ് അനുഭാവികളും ചേർന്ന് വിവിധ സ്ഥലങ്ങളിൽനിന്നും കണ്ടുപിടിച്ച് ഇവിടെയെത്തിച്ചു. എല്ലാ മാസവും ഒരു മെഡിക്കൽ ടീം ഈ സെന്ററിൽ എത്തുകയും ഇവർക്ക് വിദഗ്ദ്ധ പരിശോധന നടത്തുകയും ചെയ്യുന്നു. സുമനസ്സുകളുടെ സഹായത്താലും നല്ല നാട്ടുകാരുടെ സഹകരണത്താലും ഈ സ്ഥാപനം മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വേദനിക്കുന്ന അനേകം മക്കൾക്കും അവരുടെ കുടുംബത്തിനും ആവേ മരിയ എക്കാലത്തും ഒരു അത്താണിയായി നിലകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Director
Ave Mariya Charitable Trust
Uzhavoor P.O
Kottayam 686634
Ph: 04822-241747
Mob: 9446920932
WhatsApp: 9446920932
Mail ID: [Insert Email Here]
പരേതനായ ബഹു. ഫാ. ജോർജ് കുറ്റിക്കൽ നേതൃത്വം കൊടുത്ത ധ്യാനത്തിൽ സംബന്ധിച്ച ചിലർക്കുണ്ടായ അടിസ്ഥാന മാനസാന്തരം ആണ് അസ്സീസി സ്നേഹഭവനത്തിൻ്റെ ആരംഭത്തിന് ഇടവരുത്തിയത്. മൂലമറ്റം പള്ളിയോടനുബന്ധിച്ച് രൂപപ്പെട്ട ഒരു പ്രത്യേക പ്രാർത്ഥനാകൂട്ടായ്‌മ തെരുവിൽപ്പെട്ട മനുഷ്യർക്ക് ജീവിതവും സംരക്ഷണവും കൊടുക്കുവാൻ പ്രാർത്ഥനയും പരിശ്രമവുംമായി മുമ്പോട്ടുവന്നു. അതിൽപ്പെട്ട തട്ടാംപറമ്പിൽ കുഞ്ഞേട്ടനും ഭാര്യയും അവരുടെ വിവാഹ ജൂബിലിയുടെ സമ്മാനമായി അവരുടെ സ്വത്തിൽനിന്നും 70 സെൻ്റ് സ്ഥലം പാവങ്ങൾക്ക് അഭയമാകുവാൻ നീക്കിവച്ചു. ചെറിയതോതിൽ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ള മനുഷ്യരുടെ പരിശ്രമഫലമായി 1998 മെയ് 31-ന് ആരംഭിച്ചതാണ് അസ്സീസി സ്നേഹഭവൻ മൂലമറ്റം. ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അംഗീകാരത്തോടെ ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ഇപ്പോൾ ഇവിടെ 110 സഹോദരികൾക്ക് അഭയം നൽകുന്നു. അംഗങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യപാലനത്തിനായി സിസ്റ്റേഴ്‌സ് പ്രത്യേകം ശ്രദ്ധിക്കുന്നു. അസ്സീസി സ്നേഹഭവൻ വേദനിക്കുന്ന അനേകം പേർക്ക് എക്കാലത്തും അത്താണിയായി നിലകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Rev. Fr. Francis Domini OFM Cap
Director, Assisi Sneha Bhavan Psycho Social Rehabilitation Centre
Moolamattom P.O, Idukki - 685589
Mob: 9544257591
WhatsApp: 9188160538
Mail ID: assisisnehashram96@gmail.com
പാലാ രൂപത, മാൻവെട്ടം ഇടവകയിൽ പ്രവർത്തിക്കുന്ന ആശാഭവൻ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവന്റെ സഹോദരസ്ഥാപനമാണ്. മാഞ്ഞൂർ പഞ്ചായത്തിൽ മേന്മുറി എന്ന സ്ഥലത്താണ് ആശാഭവൻ സ്ഥിതിചെയ്യുക. കുഞ്ഞച്ചൻ മിഷനറി ഭവൻ ട്രസ്റ്റ് രജിസ്ട്രേഷൻ്റെ കീഴിലാണ് ആശാഭവൻ പ്രവർത്തിച്ചുവരിക. രാമപുരത്ത് പ്രവർത്തിക്കുന്ന കുഞ്ഞച്ചൻ മിഷനറി ഭവൻ എന്ന സ്ഥാപനത്തിന് ശ്രീ ജോസഫ് സംഭാവനയായി നൽകിയ 50 സെൻ്റ് സ്ഥലത്താണ് പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. 2002-ൽ മാനസിക അസ്വസ്ഥതകൾ നേരിടുന്ന 5 പുരുഷന്മാരുമായിട്ട് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചുവെങ്കിലും സ്ഥലപരിമിതിമൂലം പ്രവർത്തനം നിർത്തിവയ്ക്കുകയും കൂടുതൽ സൗകര്യങ്ങളോടുകൂടി 2004-ൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി, വെഞ്ചരിപ്പ് കർമ്മം നിർവ്വഹിക്കുകയും ചെയ്തു. കുഞ്ഞച്ചൻ മിഷനറി ഭവനിലെ 25 സ്ത്രീകളെ ആശാഭവനിലേക്ക് മാറ്റിത്താമസിപ്പിച്ച്, സ്ത്രീകൾക്കുവേണ്ടിയുള്ള പ്രസ്‌തുത സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ക്രമേണ കെട്ടിടം പുനഃനിർമ്മിച്ച് കൂടുതൽ പേർക്കുള്ള താമസസൗകര്യങ്ങൾ ഒരുക്കി. ഇപ്പോൾ 55 അന്തേവാസികൾ ആശാഭവനിലുണ്ട്. ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അംഗീകാരത്തോടെയാണ് പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽനിന്നും ശുശ്രൂഷയും ചികിത്സയും നേടി, സുഖം പ്രാപിച്ചവർ തന്നെ പാചകത്തിലും ഇതരജോലികളിലും സഹായിച്ചുവരുന്നു. മനസ്സിന്റെ താളം തെറ്റിയവരെ ശരിയായ ജീവിതതാളത്തിലേക്ക് നയിക്കാൻ ആശാഭവൻ എല്ലായിപ്പോഴും സന്നദ്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Director
Kunjachan Missionary Ashabhavan
Memury P.O, Manvettam
Kottayam 686611
Ph: 04829-249336
Mob: 9497744607
WhatsApp: 9447793449 (A.J. Thomas)
E-mail: ashabhavan2003@gmail.com
ബുദ്ധിമാന്ദ്യം സംഭവിച്ച സ്ത്രീകൾക്കുവേണ്ടി 2009 ഡിസംബർ 13-ാം തീയതിയാണ് ഈ സ്ഥാപനം ആരംഭിച്ചത്. എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ താലൂക്കിൽ പിറവം പഞ്ചായത്തിൽപെട്ട മുളക്കുളം ഇടവകയിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അടയ്ക്കാമുക്കിൽ ഏലിക്കുട്ടി തൻ്റെ സഹോദരൻ്റെ മകൾ അനു ജോസിന്റെ സംരക്ഷണത്തിനായി തനിയ്ക്ക് മാതാപിതാക്കളിൽ നിന്ന് ഇഷ്‌ടദാനമായി കിട്ടിയ ഒന്നര ഏക്കർ സ്ഥലം പിറവം സ്നേഹഭവൻ ട്രസ്റ്റിന് ദാനമായി നൽകി. മന്ദബുദ്ധിയായ ഈ കുട്ടിയെ സംരക്ഷിക്കുക എന്നതായിരുന്നു വ്യവസ്ഥ എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ കുട്ടിയുടെ സംരക്ഷണം ട്രസ്റ്റിന് നിർവ്വഹിച്ചുകൊണ്ടുപോകുവാൻ ബുദ്ധിമുട്ടായതിനാൽ ഈ പ്രസ്ഥാനം സ്നേഹഗിരി സിസ്റ്റേഴ്‌സിനെ ഏൽപിച്ചു. ഈ പുരയിടത്തിലാണ് സ്നേഹഭവൻ സ്ഥാപിച്ചിരിക്കുന്നത്. അനുവിനോടൊപ്പം 25 സ്ത്രീകൾക്ക് സംരക്ഷണം നൽകുവാൻ ആഗ്രഹിക്കുകയും അതിനായി, കെട്ടിടം പണിത് സൗകര്യങ്ങൾ ക്രമപ്പെടുത്തി. പാലാ സെൻ്റ് തോമസ് പ്രോവിൻസിൻ്റെ ഒരു ശാഖാ ഭവനമാണ് സ്നേഹഭവൻ. ഈ സ്ഥാപനത്തിൻ്റെ മുഴുവൻ പേര് "സ്നേഹഭവൻ റിഹാബിലേറ്റഷൻ സെന്റർ ഫോർ വിമൻ" എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഇപ്പോൾ 16 കുട്ടികൾ സംരക്ഷിക്കപ്പെടുന്നു.
ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾ കുടുംബത്തിന് ഒരു ഭാരവും ബാധ്യതയുമാണ്. അനാഥരും അശരണരും അവഗണിക്കപ്പെട്ടവരുമായ ഈ മക്കളെ സംരക്ഷിച്ച് ഇവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവും ഈശോയുടെ കരുണാദ്രമായ സ്നേഹസംരക്ഷണവും നൽകി മരണം വരെ സംരക്ഷിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. നല്ലവരായ ഇടവക ജനങ്ങളുടെയും നാട്ടുകാരുടെയും സഹായസംരക്ഷണം ഈ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
ഇവരുടെ സ്വന്തം കാര്യങ്ങൾ തനിച്ച് ചെയ്യാൻ സിസ്റ്റേഴ്‌സ് എല്ലാ ദിവസവും പരിശീലനം നൽകുന്നുണ്ട്. ഒപ്പം, ചെറിയ ചെറിയ കൈത്തൊഴിലുകളും ഓരോരുത്തരുടെയും കഴിവും അഭിരുചിയും മനസ്സിലാക്കി ചെയ്യുന്നു. ഉത്തരവാദിത്വങ്ങൾ ചെയ്യാൻ അവരെ പരിശീലിപ്പിക്കുന്നു. ഹൗസിൻ്റെ ക്ലീനിംങ്, പൂന്തോട്ടം, ഭവനത്തിലെ മറ്റ് ജോലികൾ ചെയ്തു പഠിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിനായി സ്കൂളുകളിൽ അയയ്ക്കാൻ സാധിക്കാത്ത കുട്ടികളാണിവർ. ഇവർക്കാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ സിസ്റ്റേഴ്‌സ് നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
SnehaBhavan
Mulakulam North
Ernakulam Dt. 686664
Mob: 9495718593
WhatsApp: 8075349093
E-mail: snehabhavanmulakulam@gmail.com
ഈശോയുടെ കരുണാദ്രസ്നേഹം അഗ്നികൾക്കും അശരണർക്കും പകർന്നുനൽകി, ദൈവകരുണയുടെ പ്രഘോഷകരാകുവാൻ 1969 മെയ് 24-ന് പാലാ രൂപതാംഗമായ ബഹു. അബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചനാൽ സ്ഥാപിതമായ സന്യാസിനി സമൂഹമാണ് സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സ്. 'ബുദ്ധിയുടെ വൈകല്യത്തെ സ്നേഹത്തിന്റെ പരിചരണം കൊണ്ട് പൂർണ്ണതയിൽ എത്തിക്കുക' എന്ന ആദർശത്തിൽ വേരൂന്നി, ഭിന്നശേഷിക്കാരായ സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും വഴി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ഭവനമാണ് സ്നേഹസദൻ.
കോട്ടയം ജില്ലയിൽ, മണലുങ്കൽ ഇടവകയിൽ മുണ്ടൻകുന്ന് എന്ന സ്ഥലത്താണ് ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ പുനരധിവാസ കേന്ദ്രമായ സ്നേഹസദൻ സ്ഥിതിചെയ്യുന്നത്. 1995 ആഗസ്റ്റ് 25-ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് ഈ ഭവനത്തിൻ്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു. 1999 ജനുവരി 25 മുതൽ ഈ ഭവനം ബുദ്ധിമാന്ദ്യം സംഭവിച്ച സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായി പ്രവർത്തിച്ചുവരുന്നു. സ്ഥാപനം, ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഒരു കാരുണ്യഭവനമാണ്. 25 പേർക്കുള്ള പ്രവേശനാനുമതിയും സൗകര്യവും സ്നേഹസദനുണ്ട്. അംഗങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യപാലനത്തിനായി സിസ്റ്റേഴ്‌സ് പ്രത്യേകം ശ്രദ്ധിക്കുന്നു. ആജീവനാന്ത സംരക്ഷണമാണ് സ്നേഹസദൻ നൽകുക. അതുമൂലം വേദനിക്കുന്ന അനേകം മക്കൾക്കും അവരുടെ കുടുംബത്തിനും സ്നേഹസദൻ എക്കാലത്തും ഒരു അത്താണിയായി നിലകൊള്ളുവാൻ പ്രതിജ്ഞാബദ്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Snehasadan
Manalumkal P.O, Mundankunnu
Kottayam - 686503
Ph: 0481-2552691
Mob: 8547070945
WhatsApp: 8590126949
E-mail: smsmundankunnu@yahoo.com
മൂലമറ്റം ബിഷപ്പ് വയലിൽ മെഡിക്കൽ സെൻ്ററിൻ്റെ രജത ജൂബിലി സ്‌മാരകമായിട്ടാണ് സേക്രട്ട് ഹാർട്ട് ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെൻ്റ് സെൻ്റർ (S.H.H.R.D.C) സ്ഥാപിതമായത്. ധന്യൻ മാത്യു കദളിക്കാട്ടിലച്ചനാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകപിതാവ്. മാനസിക രോഗത്താൽ ബുദ്ധിമുട്ടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ സന്യാസിനി സമൂഹം, പാലാ പ്രോവിൻസിന്റെ നേതൃത്വത്തിൽ 2004 ജൂൺ 18-ന് S.H.H.R.D.C യുടെ പ്രവർത്തനം ആരംഭിച്ചു. 'പങ്കുവയ്ക്കലും പരിചരണവും' എന്ന ദർശനത്തിലൂന്നി മനുഷ്യനിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗശക്തിയെ തൊട്ടുണർത്തി, കുടുംബത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന വിധത്തിൽ വ്യക്തികളെ കഴിവുള്ളവരാക്കുവാൻ പരിശ്രമിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തിൽ നൽകുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ 50-നു മുകളിൽ വ്യക്തികൾ വിവിധ മേഖലകളിൽ ജോലിചെയ്യുകയും വ്യത്യസ്‌തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട്. S.H.H.R.D.C-യിലെ ഓരോ പ്രവർത്തനങ്ങളും ഓരോ വ്യക്തിയുടെയും ശാരീരിക-മാനസിക-ബൗദ്ധിക-ആദ്ധ്യാത്മിക തലങ്ങളെ വളർത്തുന്ന വിധത്തിലുള്ളതാണ്. വിവിധതരം തെറാപ്പികൾ, യോഗ, കാർഷിക പ്രവർത്തനങ്ങൾ, ഔട്ട്റിച്ച് പ്രോഗ്രാമുകൾ, തയ്യൽ, എംബ്രോയിഡറി വർക്കുകൾ എന്നിവയിൽ പങ്കാളികളായിക്കൊണ്ട് ആരോഗ്യപരമായ വ്യക്തിത്വരൂപീകരണം അന്തേവാസികളിൽ സംജാതമാക്കുന്നതിന് ഈ സ്ഥാപനം എപ്പോഴും ശ്രദ്ധചെലുത്തിക്കൊണ്ടിരിക്കുന്നു. മാനസികരോഗികൾക്കും നിരാലംബർക്കും സൗജന്യ ചികിത്സയും പരിചരണവും നൽകുവാൻ S.H.H.R.D.C എക്കാലവും പ്രതിജ്ഞാബദ്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
S.H.H.R.D.C
Muttom P.O
Idukki Dt. 685587
Mob: 9778283393
WhatsApp: 9778283393
E-mail: shhrdcmuttom@gmail.com
പാലാ രൂപത, ഉള്ളനാട് ഇടവകയിൽ ഒറ്റത്തെങ്ങുങ്കൽ ബഹു. ഈനാസ് അച്ചനും, ജ്യേഷ്ഠസഹോദരൻ കുഞ്ഞേട്ടനും കൂടി ദാനമായി നൽകിയ രണ്ടര ഏക്കർ സ്ഥലത്താണ് ശാന്തിഭവൻ സ്ഥാപിതമായിരിക്കുന്നത്. 2017 ജനുവരി 3-ാം തീയതി ശാന്തിഭവന്റെ ആശീർവാദകർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു, മാനസികരോഗികളായ സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുക. ഒറ്റത്തെങ്ങുങ്കൽ കുഞ്ഞേട്ടൻ്റെ അനാരോഗ്യരായ 3 മക്കളുടെയും പ്രായാധിക്യത്താൽ ക്ലേശിക്കുന്ന അമ്മയുടെയും പൂർണ്ണ ഉത്തരവാദിത്വം സ്നേഹഗിരി സിസ്റ്റേഴ്‌സ് ഏറ്റെടുത്ത് ശുശ്രൂഷചെയ്യുന്നു. ജാതിമതഭേദമന്യേ ഇവിടെ മാനസികരോഗികളായ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നു. നിലവിൽ ഈ സ്ഥാപനത്തിൽ 20 അന്തേവാസികളുണ്ട്. ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. അംഗങ്ങളുടെ ആത്മീയവും ആരോഗ്യപരവും സാമൂഹികപരവുമായ കാര്യങ്ങളിൽ ശ്രദ്ധപതിച്ചുവരുന്നു.
മനസ്സിൻ്റെ താളം തെറ്റിയ ഈ മക്കളെ ജീവിതത്തിൻ്റെ താളത്തിലേക്ക് കൊണ്ടുവരാൻ ഇവിടെ ശുശ്രൂഷചെയ്യുന്ന സിസ്റ്റേഴ്സ ഏറെ താൽപര്യത്തോടും കരുതലോടും കൂടി ഇടപെട്ടുകൊണ്ട് ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുവാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം, പാചകം, കൊന്തകെട്ട് തുടങ്ങിയ ജോലികളിലും വ്യാപൃതരാക്കി മാനസികവും ആരോഗ്യപരവുമായ ഉന്മേഷം പകർന്നുനൽകുവാൻ ശ്രദ്ധിച്ചു വരുന്നു. സ്നേഹ ഗിരി മിഷനറി സിസ്റ്റേഴ്‌സ് എക്കാലവും ഇത്തരം ശുശ്രൂഷയിലൂടെ അനേകായിരങ്ങൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങാവാൻ പ്രതിജ്ഞാബദ്ധരാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Santhi Bhavan
Ullanad P.O
Kottayam-686651
Mob: 8848512187
WhatsApp: 8848512187
E-mail: santhibhavan2020@gmail.com
“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്‌തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത്” (മത്തായി 25:40). എന്ന തിരുവചനത്തിൽനിന്നും ചൈതന്യം ഉൾക്കൊണ്ട് നാരംവേലിൽ മാത്യു-ലില്ലി ദമ്പതികൾ രൂപം കൊടുത്ത ഒരു സ്ഥാപനമാണ് മരിയാലയം ചാരിറ്റബിൾ ട്രസ്റ്റ്. അഗതികളിൽ, രോഗികളിൽ, കിടപ്പാടവും ഭക്ഷണവും ഇല്ലാത്തവരിൽ എല്ലാം അവർ ദർശിച്ച യേശുവിനെ അനേകർക്കു കാണിച്ചുകൊടുക്കുവാൻ പരി. അമ്മയിലൂടെ ഈ ദമ്പതികളെ ഉപകരണമാക്കി.
എറണാകുളം ജില്ലയിൽ ഇലഞ്ഞി ഗ്രാമത്തിൽ പൊൻകുറ്റി എന്ന സ്ഥലത്ത് നാരംവേലിൽ എന്ന തറവാട് വീട് മാനസികരോഗികളായ 5 സ്ത്രീകൾക്ക് അഭയം നൽകി. 2000 മെയ് 5-ന് മരിയാലയം ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിതമായി. ഇപ്പോൾ 50 പേരിനു താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ അംഗങ്ങളുടെ ആത്മീയവും ആരോഗ്യപരവുമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധപതിച്ചുവരുന്നു.
മനസ്സിന്റെ താളം തെറ്റിയ ഈ മക്കളെ ജീവിതത്തിൻ്റെ താളത്തിലേക്ക് കൊണ്ടുവരാൻ ശുശ്രൂഷ ചെയ്യുന്നവർ താൽപര്യത്തോടും കരുതലോടും കൂടി ഇടപെട്ടുകൊണ്ട് ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുവാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം, കോഴിവളർത്തൽ, ആടു-മുയൽ വളർത്തൽ എന്നിവയിലൂടെ മാനസികവും ആരോഗ്യപരവുമായ ഉന്മേഷം പകർന്നു നൽകുവാൻ ഇവിടം ശ്രദ്ധിച്ചു വരുന്നു.
രണ്ടര വർഷം മുമ്പ് സ്നേഹനിധിയായ അമ്മച്ചിയുടെ മരണത്തോടെ നാലാമത്തെ മകൾ കൊച്ചുറാണിയുടെയും ഭർത്താവ് ഷാജിമോന്റെയും നേതൃത്വത്തിൽ മരിയാലയത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. നിലവിൽ 43 അംഗങ്ങളാണുള്ളത്. ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും കൗൺസിലേഴ്‌സിന്റെയും സേവനം ലഭ്യമാണ്. അനേകർക്ക് ആശ്വാസത്തിൻ്റെ കൈത്താങ്ങാകുവാൻ മരിയാലയത്തിനു സാധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Director
Mariyalayam Charitable Trust
(Home for Mentally Ill Cured Women)
Elanji P.O, Ernakulam - 686665
Mob: 9847342950
WhatsApp: 9847657300
E-mail: mcharitabletrust@gmail.com
“ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു" (മത്തായി 25:36) എന്ന തിരുവചനത്തിൽ അധിഷ്ഠിതരായി, കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തീർത്ഥാടക വിനോദ കേന്ദ്രങ്ങളിലും എല്ലാ വരാലും വെറുത്തും സ്വയം വെറുത്തും ശല്യമായും ഭാരമായും കരുതപ്പെട്ടും തളർന്ന സഹോദരങ്ങൾക്കു വേണ്ടി ദൈവം ഒരുക്കിയ തണൽവൃക്ഷമാണ് മരിയൻ സൈന്യം.
കാരിസ് ഭവനിലെ ധ്യാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, മെഡിക്കൽ കോളേജിൽ രോഗീ ശുശ്രൂഷയും സ്വാന്തന പരിപാടികളും ആരംഭിച്ചു. ഡിസ്‌ചാർജ് ചെയ്ത രണ്ടും മൂന്നും മാസമായിട്ടും ആരും കൊണ്ടുപോകാനില്ലാത്ത 3 രോഗികളെ കൊണ്ടുവന്ന് ശുശ്രൂഷ ആരംഭിച്ചു. 2005-ൽ രജിസ്ട്രേഷൻ നടത്തി, 2006-ൽ പുതിയ കമ്മിറ്റി രൂപീകരിച്ച് 7 പേർ ചേർന്ന് മരിയൻ സൈന്യം രൂപീകരിച്ചു. 2017-ൽ പുതിയ കെട്ടിടം പണിതു. ഇപ്പോൾ ഈ സ്ഥാപനത്തിൽ 25 പേരാണുള്ളത്, 30 പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.
രോഗം ഭേദമായവർ അടുക്കളയിൽ പാചകത്തിന് സഹായിക്കുകയും രോഗികളെ നോക്കാനും സഹായിക്കുകയും ചെയ്യുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന മാനസികരോഗികളെയും അനാഥരെയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന മരിയൻ സൈന്യം പ്രത്യാശയുടെ ഭവനമായി നിലകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Director
Marian Sainyam Charitable Trust
Manjoor South P.O
Kottayam - 686603
Ph: 04822-298303
Mob: 9447135892
WhatsApp: 9447135892
E-mail: mariansainyam.org.in
മരിയസദനം ചാരിറ്റബിൾ ട്രസ്റ്റ് ഒരു സൈക്കോ-സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ ആയി 1998 മുതൽ പ്രവർത്തിച്ചുവരുന്നു. സമൂഹനന്മ ലക്ഷ്യമാക്കി, മാനസികനില തെറ്റിയവരെയും അനാഥരെയും സംരക്ഷിക്കാനായി, കോട്ടയം ജില്ലയിൽ പാലാ രൂപതയിൽ ശ്രീ. സന്തോഷ് ജോസഫിന്റെയും ഭാര്യ ശ്രീമതി മിനി സന്തോഷിന്റെയും മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു സ്ഥാപനമാണ് മരിയസദനം.
മനസ്സിന്റെ താളം തെറ്റിയ മക്കൾക്ക് എന്നും പ്രതീക്ഷ നൽകുന്നതാണ് മരിയസദനം. തെരുവോരങ്ങളിൽനിന്നും മറ്റ് സാമൂഹിക പരിസ്ഥിതികളിൽനിന്നും വീണ്ടെടുക്കപ്പെടുന്ന മനോരോഗികളെ രക്ഷിക്കാനുള്ള ലക്ഷ്യബോധത്തിലൂന്നിയാണ് കഴിഞ്ഞ 24 വർഷമായി മരിയസദനം മുന്നോട്ടുപോകുന്നത്.
നാടകം, സംഗീതം, തൊഴിലധിഷ്ഠിത പരിശീലനം, Occupational Therapy, Recreational Activities എന്നിവയിലൂടെ അന്തേവാസികൾക്ക് കർമ്മോത്സുകരാകാൻ അവസരം നൽകുന്നു. മരിയസദനം കലാസമിതി-ഡ്രാമാ ട്രൂപ്പ് കേരളത്തിനകത്തും പുറത്തുമായി 400-ലധികം വേദികളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
നിലവിൽ 427 അംഗങ്ങളുള്ള മരിയസദനം, അനാഥർക്കും മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർക്കും ആശ്രയവുമായ നിലകൊള്ളുന്നു.
മാനസിക വെല്ലുവിളി നേരിടുന്നവരും ഭവനരഹിതരുമായ അമ്മമാരുടെ കുട്ടികൾക്കുള്ള വീടാണ് **ലിസ്യൂ സദനം**. ഇത് മരിയസദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സ്ഥാപനമാണ്. ഈ സംരംഭത്തിന്റെ ഉദ്ഘാടനം അന്തേവാസിയായ ശ്രീ. ഗുരുമൂർത്തി നിർവഹിച്ചു.
**ലക്ഷ്യം:** കുട്ടികൾക്ക് കുടുംബാന്തരീക്ഷം, നിലവാരമുള്ള വിദ്യാഭ്യാസം, സ്നേഹം, പരിചരണം എന്നിവ നൽകുക.
**സ്ഥാപിതം:** 2008-ൽ രജിസ്റ്റർ ചെയ്തു. ശിശുക്ഷേമസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നു.
**നിലവിൽ:** 26 കുട്ടികൾ താമസിക്കുന്നു (11 പെൺകുട്ടികളും 15 ആൺകുട്ടികളും). കുട്ടികൾ എല്ലാം സ്കൂൾ വിദ്യാഭ്യാസം തുടരുന്നു.
**പ്രധാന ശുശ്രൂഷകൾ:** ✔ കുട്ടികളുടെ മൗലിക അവകാശങ്ങൾ ഉറപ്പാക്കുന്ന പാർപ്പിടം ✔ പോഷകാഹാരം & ചികിത്സ ✔ നിയമസഹായം, ജനമൈത്രി പോലീസിന്റെ & ചൈൽഡ് ലൈൻ സേവനങ്ങൾ ✔ ജെ.ജെ. ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Director
Mariya Sadanam
Kanattupara, Kizhathadiyoor, Pala P.O
Kottayam - 686574
Ph: 04822-211940
Mob: 9961404568
WhatsApp: 9447025767
E-mail: mariasadanam@gmail.com
മരിയഭവൻ പാലാ രൂപതയിലെ മുത്തോലപുരം ഇടവകയിൽ, ജോസ്‌ഗിരി എന്ന സ്ഥലത്ത് കൂവപ്പാറയിൽ സ്ഥിതി ചെയ്യുന്നു. 1987-ൽ ശ്രീ. ഔസേപ്പ് മത്തായി തന്റെ രണ്ടര ഏക്കർ സ്ഥലവും പുരയിടവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന് ദാനം നൽകി.
മഠം ആരംഭിച്ചതിനുശേഷം, ഭവനസന്ദർശനം, കുടുംബകൂട്ടായ്മ, രോഗിശുശ്രൂഷ തുടങ്ങിയ ഇടവക പ്രവർത്തനങ്ങൾ നടപ്പിലാക്കി. പാവങ്ങളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി **തയ്യൽ ക്ലാസ്** തുടങ്ങി, കൂടാതെ കുട്ടികൾക്കായി **നേഴ്സറി സ്കൂൾ** ആരംഭിച്ചു.
2008-ൽ പാവപ്പെട്ടവരായ ആൺകുട്ടികൾക്കായി ബാലഭവൻ ആരംഭിച്ചു. എന്നാൽ, **2018-ലെ ജെ.ജെ. ആക്ട്** പ്രകാരം ബാലഭവൻ തുടരാൻ ബുദ്ധിമുട്ടായതിനാൽ, ഈ ഭവനം **2018 ജൂൺ 17 മുതൽ മനസിക രോഗികളായ സ്ത്രീകളുടെ പുനരധിവാസ കേന്ദ്രമാക്കി മാറ്റി**.
12 അന്തേവാസികളുമായി ആരംഭിച്ച **മരിയഭവനിൽ** നിലവിൽ **16 അന്തേവാസികളാണ്**. ഇവരുടെ ആത്മീയ, മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി **സ്നേഹഗിരി സിസ്റ്റേഴ്‌സ്** അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നു.
മനസ്സിന്റെ താളം തെറ്റിയതിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്ന സഹോദരിമാർക്കായി, **മരിയഭവൻ എന്നും ഒരു അഭയകേന്ദ്രമായി** നിലകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mother Superior
Maria Bhavan Balabhavan
Josegiri, Mutholapuram P.O
Ernakulam Dt. - 686665
Ph: 04852-258184
Mob: 8606382591
WhatsApp: 8606382591
E-mail: mariabhavan@gmail.com
“എന്റെ ഏറ്റവും എളിയ ഈ സഹോദരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്‌തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്‌തുരുന്നത്"
- മത്തായി 25:40
ഇമ്മാനുവൽ ഹോം അഗതിത്വം അനുഭവിക്കുന്നവരും വേദനിക്കുന്നവരുമായ സഹോദരികൾക്കായി പ്രവർത്തിക്കുന്ന അഗതികളുടെ സഹോദരിമാരുടെ സന്യാസസമൂഹത്തിന്റെ ഒരു പ്രധാന ശുശ്രൂഷവേദിയാണ്.
2000 ഫെബ്രുവരി 1-ന് **കൊഴുവനാൽ പഞ്ചായത്തിൽപ്പെട്ട മേവട** എന്ന സ്ഥലത്ത് **എസ്.ഡി. സന്യാസസഭയുടെ ചങ്ങനാശ്ശേരി സെൻറ് ജോസഫ്‌സ് പ്രോവിൻസിൻ്റെ** കീഴിൽ പ്രവർത്തനം ആരംഭിച്ചു. **ശ്രീ. ജോസഫ് മാണി തൊടുകയിൽ** ദാനമായി നൽകിയ സ്ഥലത്തിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.
2012-ൽ **ഇമ്മാനുവൽ ചാരിറ്റബിൾ സൊസൈറ്റിയുടെ (രജി. നമ്പർ. K.77/12)** ഭാഗമായി **ഇമ്മാനുവൽ ഹോം** എന്ന പേരിൽ മനോരോഗത്താൽ കഷ്ടപ്പെടുന്ന സ്ത്രീകൾക്കായി ഒരു പുനരധിവാസ കേന്ദ്രം ആരംഭിച്ചു.
18-60 വയസ്സിനു ഇടയിലുള്ള വിവാഹിതരായും അവിവാഹിതരായും ഉള്ള നാനാ മതസ്ഥരായ നിർദ്ധന സ്ത്രീകൾക്കായാണ് ഈ സ്ഥാപനം. **ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്**.
ഇമ്മാനുവൽ ഹോമിൽ **26 അംഗങ്ങൾക്കുള്ള പ്രവേശന അംഗീകാരമുണ്ട്**. നിലവിൽ **15 അന്തേവാസികൾ** ഈ സ്ഥാപനത്തിലുണ്ട്. പരമാവധി **3 വർഷം വരെ** ശുശ്രൂഷ ലഭ്യമാണ്.
Mother Superior
Emmanuel Home
Mevida P.O, Kottayam-686573
ഫോൺ: 04822-298303
മൊബൈൽ: 9539836652
WhatsApp: 9539836652
ഇമെയിൽ: immanuelhome13@gmail.com
രാമപുരം
“എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എന്നിക്കു തന്നെയാണു ചെയ്തതുതന്നത്."
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ സാധുജന സേവനവും പ്രേഷിത ചൈതന്യവും മാതൃകയാക്കിക്കൊണ്ട് പാവപ്പെട്ടവരേയും അനാഥരേയും, പ്രത്യേകിച്ച് മാനസികരോഗികളെയും ശുശ്രൂഷിക്കുകയും പരിചരിക്കുകയുമാണ് കുഞ്ഞച്ചൻ മിഷനറി ഭവൻ.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് **1999 മെയ് 13-ന്** പിഴകിൽ കച്ചിറമറ്റം ഫൗണ്ടേഷൻ ബിൽഡിംഗിലും തുടർന്ന് **ബഹു. പാണംകാട്ട് അബ്രഹാം അച്ചൻ** ദാനമായി നൽകിയ സ്ഥലത്ത് ഭവനം പണിത് **2001 ഒക്ടോബർ 16-ന്** രാമപുരത്ത് ഇടിയനാലിൽ കുഞ്ഞച്ചൻ മിഷനറി ഭവൻ പ്രവർത്തനമാരംഭിച്ചു.
ഇപ്പോൾ **90 മാനസികരോഗികൾ** ഈ സ്ഥാപനത്തിൽ താമസിക്കുന്നു.
Director
Blessed Kunjachan Missionary Bhavan
Psycho - Social Rehabilitation Centre
Idiyanal P.O, Ramapuram, Kottayam Dt.
ഫോൺ: 8281960435
WhatsApp: 8281960435
പാലാ രൂപതയിൽ മണിയംകുളം ഇടവകയിൽ, സ്നേഹഗിരി മിഷനറി സിസ്റ്റേഴ്‌സിന്റെ ആതുരശുശ്രൂഷയുടെ ഒരു പ്രധാന ഭവനമാണ് **കൃപാലയം**.
"എൻ്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്‌തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്" (വി. മത്തായി 25:40)
ഭാഗ്യസ്‌മരണാർഹനായ **ബഹു. അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ** ആഗ്രഹപ്രകാരം, **ശ്രീ. കെ.ജെ. അബ്രാഹം കള്ളിവയലിൽ** നിന്നും വാങ്ങിയ 10 ഏക്കർ സ്ഥലത്ത് **1972-ൽ** **വൃദ്ധരായ സ്ത്രീകൾക്കായി** കൃപാലയം സ്ഥാപിച്ചു.
**1997-ൽ**, ബുദ്ധിമാന്ദ്യം സംഭവിച്ച പെൺകുട്ടികൾക്ക് ആജീവനാന്ത സംരക്ഷണം നൽകുന്നതിനായി **അഗതികളായ ബുദ്ധിമാന്ദ്യം സംഭവിച്ച വ്യക്തികളുടെ പുനരധിവാസ കേന്ദ്രമായി** കൃപാലയം മാറ്റി.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ **21 ബുദ്ധിമാന്ദ്യമുള്ള സ്ത്രീകൾ** താമസിക്കുന്നു. ഇവരുടെ **ആത്മീയ, ശാരീരിക, മാനസിക, കായികപരമായ** അഭിവൃദ്ധിക്കായി വിവിധ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.
കൃപാലയം **വരുംകാലങ്ങളിലും അനേകർക്ക് സാന്ത്വനത്തിന്റെ തണലാകാൻ** സന്നദ്ധമാണ്.
Krupalayam
Maniamkulam, Chennad P.O, Kottayam Dt. 6865581
WhatsApp: 8075575116
ഫോൺ: 9947107593
ഇമെയിൽ: rekshabhavan2020@gmail.com